കണ്ണാടിയില്‍ കൊത്തുന്ന കാക്കകള്‍


പൊട്ടിയ കണ്ണാടിയില്‍
ഒരു തെരുവുണ്ടെന്ന്
എല്ലാ കാക്കകളും സ്വപ്നം കാണുന്നു.

കറുത്ത ചിറകടിച്ച്
ആകാശമാര്‍ഗത്തില്‍
എത്ര ദൂരം വേണമെങ്കിലും പോകാനാവുമെന്ന്
എല്ലാവരും വിശ്വസിക്കുന്ന,

വക്രദൃഷ്ടി കൊണ്ട്
അത്ര വേഗത്തിലൊന്നും
എവിടെയും നുഴഞ്ഞു കയറാനാവില്ലെന്ന്
ആരെയും ഓര്‍മപ്പെടുത്താത്ത,
.
അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ച
കൊക്കുകളും വീഞ്ഞുകൊപ്പയും തമ്മില്‍
ഒരുപാടകലമുണ്ടെന്ന്
ആരും ചിന്തിക്കാത്ത

ഒരു തെരുവ്


കണ്ണാടി കാണുമ്പോള്‍
അങ്ങനെയൊരു തെരുവും
അതിനു മുകളിലൊരാകാശവും
ഒരുക്കിയെടുക്കാന്‍ കാക്കള്‍ പ്രയത്നിക്കുകയാവും 

6 comments:

  1. ആയിരിക്കും അല്ലെ ????????????????

    ReplyDelete
  2. മനസ്സിലായില്ല. ക്ഷമിക്കണം.

    ReplyDelete
  3. കാക്ക ആള് കൊള്ളാമല്ലോ ...

    ReplyDelete
  4. അഭിപ്രായങ്ങള്‍ക്ക് നന്ദി..........

    സംവേദന ക്ഷമമാല്ലെന്നു തോനുന്നു,ക്ഷമിക്കുക സുഹൃത്തുക്കളെ...........

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്