പ്രണയ പര്‍വ്വം


വരിക നീ പ്രിയേ
കാണ്കയീ മുറിപ്പാടുകള്‍
ഗഹന മൗനത്തിന്‍
കാമ്പുകളറിക,പാടുക
പ്രണയാര്‍ദ്രമായ്......

ഇരമ്പിയാര്‍ക്കും പകലിലീതെരുവില്‍,
പക മുളച്ചു കായ്ക്കുമീ തിരക്കില്‍,
പുഞ്ചിരിച്ചുഴിയില്‍നിന്നുതിരും-
കൊടും ചതിയുടെ ചൂരില്‍,
ദുര പെരുകിയയീ നഗരവനച്ചുടലയില്‍
വഴിയറിയാതുഴലുമെന്‍ കദനമെഴും
കരളിലനുരാഗ,സ്മിതഗാനം
മുഴക്കുക,സഖീയെന്നാലതിന്‍
കരുത്തില്‍ നമുക്കു നല്ലൊരു
കിനാവു കാണാം മരുപ്പച്ച കാണാം
ഉറവ കാണാം ചിരി കാണാം
നരനെക്കാണാമവന്റെ മനം കാണാം
ചാരത്തില്‍ പുനര്‍ജനിക്കുന്ന
ഒരു നുള്ളു സ്നേഹവും കാണാം.

3 comments:

 1. വിശദമായി പറയാന്‍ അറിയില്ല.
  എനിക്കിഷ്ടായി

  ReplyDelete
 2. നരനെ കാണാം അവന്‍റെ മുഖം കാണാം നല്ല വരികള്‍

  ReplyDelete
 3. വളരെ നന്ദി സുഹൃത്തുക്കളെ ...........

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്