ഒരു ഭ്രാന്തന്‍ റോഡു മുറിച്ചു കടക്കുമ്പോള്‍


ചെവി തുളയ്ക്കുന്ന
മുന്നറിയിപ്പുകളെയെല്ലാം
അവഗണിച്ച്

ഭയപ്പെടുത്തുന്ന
തിരക്കുകളെയാകെ
തിരസ്കരിച്ച്

കൈ വീശിയും,
ഉയര്‍ത്തിയും

കണ്ണടച്ചും,
തുറന്നും

ഒരു ഭ്രാന്തന്‍ റോഡു മുറിച്ചു കടക്കുമ്പോള്‍ ........

വന്യവേഗങ്ങളെ
മെരുക്കി നിര്‍ത്താനുള്ള
ഉപായങ്ങളില്‍ കുരുങ്ങി
മഞ്ഞ വരകളില്‍ കാലുറഞ്ഞു കിടക്കുന്നുണ്ട്

ഞാനും
എന്റ മുയലും
സിംഹവും.


7 comments:

 1. നന്നായിട്ടുണ്ട്.കവിത ആസംസകൾ.

  ReplyDelete
 2. PLEASE CHANGE THE CATEGORY TO STATEMENTS

  ReplyDelete
 3. കൊള്ളാം ഇഷ്ടമായി.

  ReplyDelete
 4. യഥാര്‍ത്ഥ ഭ്രാന്തന്‍ തന്‍റെഊഴാവും കാത്തു നിന്നവന്‍ ആണ് അല്ലാതെ കര്‍മവുമായി വിഗ്നങ്ങളെ ത്രിണ വല്ക്കരിച്ചവന്‍ അല്ല കവിത ഇഷ്ട്ടമായി

  ReplyDelete
 5. തടസങ്ങളില്‍ കാലുറഞ്ഞു നിന്നവനെ നാം ഭ്രാന്തനെന്നു വിളിച്ചു,അത് വകവെക്കാതെ മുന്നോട്ടു കുതിച്ചു,പാതി വഴിയില്‍ ചതഞ്ഞവനെയും നാം വിളിച്ചത് അത് തന്നെ.ഈ രണ്ടു ഭ്രാന്തന്മാര്‍ക്കിടയില്‍ വിളറിയ മുഖത്തോടെ പകച്ചു നില്‍ക്കാനാണ് എന്‍റെ വിധി

  കൊള്ളാം ജംഷി നല്ല കവിത

  ReplyDelete
 6. കുറച്ചു മാറ്റങ്ങളോടെ വീണ്ടും പോസ്ടിയതാണ് .....ക്ഷമിക്കുക

  നന്ദി എല്ലാ പ്രതികരണങ്ങള്‍ക്കും

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്