ചില
വരകള്‍
മതങ്ങളെപ്പോലെയാണ്.
.
കണ്ണുകള്‍ കൊണ്ട്
കഥ പറയുന്നവര്‍ക്കിടയിലുള്ള
കടലിനെപ്പോലും
പകുത്താണ്
അവ
സഞ്ചരിക്കുക
കൈകള്‍ പിണച്ചു നടക്കുന്നവര്‍ക്കിടയില്‍
ഭ്രാന്തന് മതിലുകളായി
ഉയര്‍ന്നാണ്
അവ
പ്രൌഡി കാണിക്കുക
ഒരു ജാഥയില്‍
ഒരേ താളത്തിലൊഴുകുന്നവരെ
രണ്ടു കരകളിലേക്ക് വേര്‍തിരിച്ചാണ്
അവ
പ്രബലമാകുക
മുടന്തുള്ള ഇരകള്‍ക്ക്
മുറിച്ചു കടക്കാനാവാത്ത
ഈ
വേലികളിലിരുന്നാണ്
വേട്ടക്കാര്‍ ഉന്നം പിടിക്കുക
ഒരു കണ്ണടച്ചു പിടിച്ചു
നമ്മളെ
നോക്കുക..
വരകള്‍
മതങ്ങളെപ്പോലെയാണ്.
.
കണ്ണുകള്‍ കൊണ്ട്
കഥ പറയുന്നവര്‍ക്കിടയിലുള്ള
കടലിനെപ്പോലും
പകുത്താണ്
അവ
സഞ്ചരിക്കുക
കൈകള്‍ പിണച്ചു നടക്കുന്നവര്‍ക്കിടയില്‍
ഭ്രാന്തന് മതിലുകളായി
ഉയര്‍ന്നാണ്
അവ
പ്രൌഡി കാണിക്കുക
ഒരു ജാഥയില്‍
ഒരേ താളത്തിലൊഴുകുന്നവരെ
രണ്ടു കരകളിലേക്ക് വേര്‍തിരിച്ചാണ്
അവ
പ്രബലമാകുക
മുടന്തുള്ള ഇരകള്‍ക്ക്
മുറിച്ചു കടക്കാനാവാത്ത
ഈ
വേലികളിലിരുന്നാണ്
വേട്ടക്കാര്‍ ഉന്നം പിടിക്കുക
ഒരു കണ്ണടച്ചു പിടിച്ചു
നമ്മളെ
നോക്കുക..
ഒരു കണ്ണടച്ചു പിടിച്ചു
ReplyDeleteനമ്മളെ
നോക്കുക..
വര്‍ണ്ണമനോഹരമായ വരകള്‍!
ReplyDeleteനല്ല കവിത.നമ്മുടെ ലോകം
ReplyDeleteരണ്ടു കണ്ണുമടച്ചാണു നോക്കുന്നത്.
കവിത നന്നായിരിക്കുന്നു......വിഷയം ശക്തം
ReplyDeleteനന്ദി സുഹൃത്തുക്കളെ
ReplyDelete