ഗ്ലോബിലെ വരകള്‍


ചില
വരകള്‍
മതങ്ങളെപ്പോലെയാണ്.
.
കണ്ണുകള്‍ കൊണ്ട്
കഥ പറയുന്നവര്‍ക്കിടയിലുള്ള
കടലിനെപ്പോലും
പകുത്താണ്
അവ
സഞ്ചരിക്കുക

കൈകള്‍ പിണച്ചു നടക്കുന്നവര്‍ക്കിടയില്‍
ഭ്രാന്തന്‍ മതിലുകളായി
ഉയര്‍ന്നാണ്
അവ
പ്രൌഡി കാണിക്കുക

ഒരു ജാഥയില്‍
ഒരേ താളത്തിലൊഴുകുന്നവരെ
രണ്ടു കരകളിലേക്ക് വേര്‍തിരിച്ചാണ്
അവ
പ്രബലമാകുക

മുടന്തുള്ള ഇരകള്‍ക്ക്
മുറിച്ചു കടക്കാനാവാത്ത

വേലികളിലിരുന്നാണ്
വേട്ടക്കാര്‍ ഉന്നം പിടിക്കുക

ഒരു കണ്ണടച്ചു പിടിച്ചു
നമ്മളെ
നോക്കുക..

5 comments:

 1. ഒരു കണ്ണടച്ചു പിടിച്ചു
  നമ്മളെ
  നോക്കുക..

  ReplyDelete
 2. നല്ല കവിത.നമ്മുടെ ലോകം
  രണ്ടു കണ്ണുമടച്ചാണു നോക്കുന്നത്.

  ReplyDelete
 3. കവിത നന്നായിരിക്കുന്നു......വിഷയം ശക്തം

  ReplyDelete
 4. നന്ദി സുഹൃത്തുക്കളെ

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്