ഒരു തളിരില കൊഴിയുന്നതിനു പിന്നില്‍

എന്നും രാത്രി
ഒരു വയസ്സന്‍ പുഴു
ഇളം ചുവപ്പുള്ള ഇലയുടെ
നിസ്സഹായതയിലൂടെ കിതച്ചിഴയും

ഒരുമിച്ചു മഴ നനയാം
ആകാശം തൊടാം എന്നൊക്കെ പറഞ്ഞ്
ഒരു സുന്ദരന്‍ പുഴു
കൂട്ടുകാരോടൊപ്പം
സ്വപ്‌നങ്ങളെ താലോലിക്കുന്ന ഇലയുടെ
പച്ച ഞരമ്പുകള്‍ കടിച്ചു പറിച്ച്കടന്നുകളയും

മാലാഖയെപ്പോലെ വരുന്ന
ഒരു സൂത്രക്കാരിയായ പുഴു
മരവിച്ചു നില്‍ക്കുന്ന ഇലയുടെ
പ്രതീക്ഷകളുണരുന്ന മുറിയുടെ അവസാനത്തെ കവാടങ്ങളും
ചില മാന്യന്മാരായ പുഴുക്കള്‍ക്ക് തുറന്നു കൊടുക്കും

രസം പിടിപ്പിക്കുന്ന കാഴ്ച്ചകളുടെയും കേള്‍വികളുടെയും നീരൂറ്റി
പുഴുക്കളായ പുഴുക്കളൊക്കെ
ചില്ലകളില്‍ ചാരിയിരുന്നു പുളകം കൊള്ളും.


അപ്പോള്‍
കട്ടപിടിച്ച ഇരുട്ടില്‍
മുഖം പൂഴ്ത്തിയാല്‍ മാത്രം മതിയെന്നാകുമ്പോള്‍
അവള്‍
മെല്ലെ കണ്ണടച്ച്,ഒരു ഇളം കാറ്റിന്റെ കൂടെപ്പോകും.

6 comments:

  1. അപ്പോള്‍
    കട്ടപിടിച്ച ഇരുട്ടില്‍
    മുഖം പൂഴ്ത്തിയാല്‍ മാത്രം മതിയെന്നാകുമ്പോള്‍
    അവള്‍
    മെല്ലെ കണ്ണടച്ച്,ഒരു ഇളം കാറ്റിന്റെ കൂടെപ്പോകും.

    ReplyDelete
  2. കൊഴിഞ്ഞു പോകും മുന്‍പേ ഒരു പേരുണ്ടാക്കി കൊടുക്കുന്ന പുഴുക്കള്‍.
    കിളിരൂരില!, സൂരി നെല്ലിയില!
    ഇത് തന്ത പുഴുക്കളുടെ കാലമാണ്.
    എന്തൊരു ലോകമാണെബ്രഹാമേ ഇത്..??

    സാമൂഹിക പ്രതിബദ്ധതയുള്ള കവിത.

    ReplyDelete
  3. ഒരു ഉപ ബോഗ സംസക്കാരത്തിന് നേരെ പിടിച്ച കണ്ണാടി അങ്ങിനെ കാണുന്നു ഞാനിതിനെ

    ReplyDelete
  4. നന്ദി സുഹൃത്തുക്കളെ

    ReplyDelete
  5. Nannayittundu suhrutte..eniyum varam.
    Asamsakal.

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്