പച്ച നിറമുള്ള ഭൂതം

പേടിയാകുന്നു

മഴ നൂലുകളില്‍ നിന്ന്
വിഷം തീണ്ടി
കുട്ടികള്‍ മരിച്ചു വീഴുന്നു.

കുളത്തിലെ വെള്ളം
പെട്ടന്ന് തിളച്ചു മറിഞ്ഞ്
ആര്‍ക്കൊക്കെയോ പൊള്ളലേല്‍ക്കുന്നു.

ജനാലകള്‍ തുറന്നു വെച്ചിട്ടും
കാറ്റ് കടക്കാത്ത മുറികള്‍ക്കുള്ളില്‍
ശവഗന്ധം സഹിച്ചു
ചിലര്‍ തളര്‍ന്നു കിടക്കുന്നു.

എല്ലാവരും നോക്കി നില്‍ക്കെ
ചുമരുകള്‍ വിണ്ടുകീറി
ചോര കിനിയുന്നു
ചിത്രങ്ങള്‍ വീണുടഞ്ഞ്
തീപിടിക്കുന്നു.

അന്ന്
നമ്മള്‍
അണക്കെട്ട് കാണാന്‍ ബസ്സില്‍ പോകുമ്പോള്‍ 
പിന്നിലേക്കൊടിപ്പോയ
പച്ച നിറമുള്ള ഭൂതമാണത്രേ
ഒളിച്ചിരുന്ന്
ഇതെല്ലാം ചെയ്യുന്നത്.

3 comments:

 1. അണപൊട്ടി ഒഴുകിയ അക്ഷരങ്ങള്‍ ഇനിയും ഒഴുകട്ടെ

  ReplyDelete
 2. ഒരു വരിയെ കുറിച്ചേ ഞാന്‍ എഴുതുന്നുള്ളൂ
  -അന്ന് നാം അണക്കെട്ട് കാണാന്‍ പോയപ്പോള്‍ പിന്നിലോട്ടു ഓടിപ്പോയ പച്ച നിറമുള്ള ഭൂതം --
  നാം തടഞ്ഞു നിറുത്തുകയാണ് പ്രവാഹങ്ങളെ..അതു ആദ്യം ഉല്ലാസ കാഴ്ചയാണ്
  പച്ച -ഭൂതകാലത്തില്‍ ആകുമ്പോള്‍ ഭൂതം ആകും. ഭാവിഫലം ഭൂതം നിര്‍ണയിക്കും
  പച്ച നിറമുള്ള വര്‍ത്തമാനം പണയം വെച്ചാണല്ലോ ആ യാത്രയില്‍ ആഘോഴിച്ചത്..(ഷ )

  ReplyDelete
 3. നന്ദി സുഹൃത്തുക്കളെ ....അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്