ചേമ്പിലയിലെ രണ്ടു മഴത്തുള്ളികള്‍

മഴയാവുന്നതിനു മുമ്പേ
അവര്‍
സ്വപ്നം കണ്ടു .


പരന്നിറങ്ങിയാലും
ഇറ്റി വീണാലും
ഒരുമിച്ച്


തെറിച്ചോടുങ്ങിയാലും
ഊര്‍ന്നൊലിച്ചാലും
ഒന്നിച്ച്


ഇലയാടുമ്പോള്‍
ചിതറാതെ
സാഹസികരാവാം


കുമ്പിളില്‍
ഒരു മീനിനെ
(സ്വന്തമായി)
ഗര്‍ഭം ധരിക്കാം


കൈ ചേര്‍ത്ത്
ഞരമ്പിലോടാം
ചുണ്ട് ചേര്‍ത്ത്
ഞെട്ടിലുറങ്ങാം


ഇടയിലൂടെ
വിരലോടിചാലും
തിരിച്ചു ചേരാം.

10 comments:

  1. പ്രണയ സാഫല്യം.................!

    ReplyDelete
  2. അസാധാരണ പ്രണയം. അതിമധുരമീ പ്രണയം.
    കാല്‍പനികതയ്ക്ക് പുതിയ മാനം.

    ReplyDelete
  3. കൈ ചേര്‍ത്ത്
    ഞരമ്പിലോടാം
    ചുണ്ട് ചേര്‍ത്ത്
    ഞെട്ടിലുറങ്ങാം.
    manoharam ee varikal

    ReplyDelete
  4. ഇലയാടുമ്പോള്‍
    ചിതറാതെ
    സാഹസികരാവാം....

    അപാര ഭാവന..
    ഭാവുകങ്ങള്‍!!

    ReplyDelete
  5. പ്രണയം സിരകളിലൂടെ ഒഴുകുന്ന അനുഭൂതി.. വേറിട്ടൊരു നല്ല ഭാവന..

    ReplyDelete
  6. ഇതാണ് പ്രണയം..!!
    കലക്കന്‍..!

    ReplyDelete
  7. ചേമ്പിലയില്‍ എത്ര തുള്ളി വീണാലും അതൊരു തുള്ളി മാത്രമല്ലേ?

    ReplyDelete
  8. അത് തന്നെയല്ലേ ഈ കവിതയും ..............

    .നന്ദി

    ReplyDelete
  9. വളരെ നന്നായിരിക്കുന്നു

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്