ഇഷ്ടം


ഈറനില്‍
ഒതുക്കിക്കെട്ടിയ
മുടിക്കെട്ടില്‍പ്പെടാതെ
ചിതറിവീഴുന്ന ജലത്തുള്ളിയെ

അടുക്കളത്തിരക്കില്‍
അടിവയറ്റിലേക്ക്
തെറുത്തുവെക്കുന്ന സാരിത്തലപ്പിനെ

കിടപ്പറയില്‍ മാറിക്കിടക്കുമ്പോള്‍
അതിരിട്ടുപുതയ്ക്കുന്ന
ബെട്ഷീറ്റിനെ

എന്‍റെ ചൂഴ്ന്ന നോട്ടത്തില്‍ പെട്ട്
നാണമാര്‍ന്നോഴിയുന്ന
അവളുടെ കണ്ണുകളെ

ഇഷ്ടം ........

അടുപ്പിലൂതി
കണ്ണു നിറയുമ്പോള്‍,
വിരലിലൂന്നി
എന്തിനില്‍ക്കുമ്പോള്‍

പിണക്കത്തിനു മുമ്പ്
മുഖം തിരിഞ്ഞു
പരാതി പറയുമ്പോള്‍

അബധത്തിന്‍
നഖപ്പാടുകളെ
ചുമ്പിച്ചുണര്‍ത്തുമ്പോള്‍

ഇടി വെട്ടുന്ന രാത്രിയില്‍
ഭയം
സ്നേഹമായ് പെയ്യുമ്പോള്‍

അവളെ,
സൂചിമുനയേക്കാള്‍
കൂര്‍ത്ത മൗനം ശീലിച്ചവളെ
ഏറെ ഇഷ്ടം.............

11 comments:

  1. കൊള്ളാം. ഏറെയിഷ്ടം.

    ReplyDelete
  2. മൗനത്തിന്റെ കൂര്‍മ്മത ഇഷ്ടപ്പെട്ടു,
    കവിതയും അസ്സലായി.

    ReplyDelete
  3. നന്ദി സുഹൃത്തുക്കളെ.........

    ReplyDelete
  4. ഇടി വെട്ടുന്ന രാത്രിയില്‍
    ഭയം
    സ്നേഹമായ് പെയ്യുമ്പോള്‍

    കൊള്ളാം..

    ReplyDelete
  5. അബധത്തിന്‍ ആണോ?? അബദ്ധത്തിന്‍ അല്ലെ ?
    നല്ല രസമുള്ള വരികള്‍...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  6. അതെ സുഹൃത്തേ .......ടൈപ്പ് ചെയ്തപ്പോള്‍ പറ്റിയതാണ്.....നന്ദി തെറ്റ് ചൂണ്ടിക്കാണിച്ചതിനും അഭിപ്രായം പറഞ്ഞതിനും.........

    എല്ലാവര്ക്കും നന്ദി

    ReplyDelete
  7. പ്രണയമധുരമീ വരികള്‍.

    ReplyDelete
  8. സൂചിമുനയേക്കാള്‍
    കൂര്‍ത്ത മൗനം ഏറെ ഇഷ്ടം.............

    ReplyDelete
  9. പറഞ്ഞറിഞ്ഞും പറയാതറിയിച്ചും ഇഷ്ടങ്ങളങ്ങിനെ ഒരുപാടു.........,

    "ഇഷ്ടം" പങ്കിട്ട ജംഷിക്ക് ആശംസകള്‍.....

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്