ഇങ്ങനെ മാത്രം ചിരിക്കുക

ആവുന്നത്ര ഉച്ചത്തില്‍
ചിരിക്കാമെന്നൊന്നും വിചാരിച്ചേക്കരുത്.

ചിലപ്പോള്‍
മൂടിക്കെട്ടിയ കുടത്തിനുള്ളില്‍
ഒരു പട്ടിക്കുട്ടിയുമായി
മരമണ്ടനായ മല്ലന്‍
എല്‍ പി സ്കൂള്‍ വരാന്തയിലൂടെ
നടന്നു വന്നേക്കും

ചിലപ്പോള്‍
മറവിയെ കൊഞ്ഞനം കുത്തി
സുഹൃത്തിന്റെ
ചൂണ്ടല്‍ കൊളുത്തില്‍
ഒരു നീര്‍ക്കോലി കുടുങ്ങിയേക്കും.

വിക്കുള്ള
കണക്ക് മാഷിനെ
ആരെങ്കിലും അനുകരിച്ചെന്നിരിക്കും.

പക്ഷെ
വാ തുറക്കരുത്
പല്ല് പുറത്ത് കാണിക്കരുത്.

ചിരിക്കുന്നവരെ കണ്ടാല്‍
ഭ്രാന്തെടുക്കുന്നവരുടെ
നടുവിലകപ്പെട്ടവരേ .
തീരെ വയ്യെന്നാകില്‍
ദേ ഇങ്ങനെ
ചുണ്ടു മാത്രമൊന്നനക്കിക്കൊള്ളൂ.

7 comments:

 1. മറവിയെ കൊഞ്ഞനം കുത്തി
  ചിലപ്പോള്‍
  സുഹൃത്തിന്റെ
  ചൂണ്ടല്‍ കൊളുത്തില്‍
  ഒരു നീര്‍ക്കോലി കുടുങ്ങിയേക്കും.
  വിക്കുള്ള
  കണക്ക് മാഷിനെ
  ആരെങ്കിലും അനുകരിച്ചെന്നിരിക്കും
  --------------------------------------------
  ഇതാണ് വര്‍ത്തമാനം.നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 2. സുഹൃത്തുക്കളെ അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം,നന്ദി

  ReplyDelete
 3. പതിവ് പോലെ തന്നെ ആശയ സംബുഷ്ട്ടമായ വരികള്‍ ആശംസകള്‍

  ReplyDelete
 4. വരികള്‍ നന്നായിരിക്കുന്നു..

  ആരാ ഈ ചിരിക്കാന്‍ സമ്മതിക്കുന്നതെന്ന് മനസ്സിലായില്ലാ ട്ടാ.. :)

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്