കീഴടങ്ങല്‍

എന്റെ കവിളിലെ
ഒരിക്കലുമുണങ്ങാത്ത മുറിവുകളില്‍
നിന്‍റെ മുടിയിഴകള്‍ തൊട്ടിഴയുമ്പോള്‍

നിന്‍റെ കാതിന്‍റെ കീഴറ്റം
എന്റെ ചുണ്ടുകളെ
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുമ്പോള്‍

വെറുതെ വിരലുകളില്‍ കടിച്ചു വേദനിപ്പിക്കുന്ന
നിന്‍റെ കുസൃതിയില്‍
എന്റെ നഷ്ടങ്ങലെല്ലാം അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍

തിരിച്ചു നടക്കാന്‍ വഴികളില്ലാത്ത
നിഗൂഡമായ
തുരങ്കത്തില്‍
ഞാന്‍
അകപ്പെട്ടു പോകുമ്പോള്‍,
അറ്റമില്ലാത്ത
ആഴമുള്ള
ചുഴിയിലേക്ക്
മെല്ലെ താഴ്ന്നു താഴ്ന്നു പോകുമ്പോള്‍

പെണ്ണേ
ഇതാ
എന്റെ കവിത,
എന്നെത്തന്നെയും.

6 comments:

  1. വെറുതെ വിരലുകളില്‍ കടിച്ചു വേദനിപ്പിക്കുന്ന
    നിന്‍റെ കുസൃതിയില്‍
    എന്റെ നഷ്ടങ്ങലെല്ലാം അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍പെണ്ണേ
    ഇതാ
    എന്റെ കവിത,
    എന്നെത്തന്നെയും...
    എല്ലാ വരികളും ഒരോവസന്തം പോലുണ്ട്.
    പ്രണയം പൂത്തുലഞ്ഞ് കവിത മനോഹരം ജംഷീ,
    പ്രധിരോധത്തിന്റെ പാഠങ്ങളില്‍ പഠിച്ചതൊക്കെയും മറക്കുന്നു മുറിവുകളുടെ വേനലുകളില്‍ പ്രണയം പെയ്യാന്‍ തുടങ്ങുമ്പോള്‍....

    ReplyDelete
  2. യ്യോടാ.. :)



    ഇതേ അവസ്ഥ വായിച്ചു ഇന്ന് വേറൊരു കവിതയില്‍!

    ReplyDelete
  3. അയ്യോ.. പാവം പയ്യന്‍ .... ഗോകുലം ഒഴിഞ്ഞോ.. കൊള്ളാല്ലോ..

    ReplyDelete
  4. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി............

    അനിലേട്ടന് എന്താ ഒരു ശങ്ക,അങ്ങനെയല്ലേ ?

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്