ബോണ്‍സായ്പന്തലിക്കാനുള്ള ആകാശം
നിങ്ങളുടെ
കയ്യെത്തുന്നിടത്തേക്ക്
പരിമിതപ്പെടുത്തി

വേരുകള്‍ക്ക്
ആഴ്ന്നിറങ്ങാനുള്ള ഭൂമിക
കിടപ്പുമുറിയില്‍
അളന്നു വെച്ച്

അച്ചടക്ക രാഹിത്യത്തിനും
പ്രസരിപ്പിനും
മുറിവുകള്‍ നല്‍കി

ഒരിലയോ
ഒരിതളോ അനക്കാതെ
ഗര്‍ഭം ധരിപ്പിച്ച്

പേറ്റുനോവ്‌ പോലും തരാതെ
വൈകൃതങ്ങള്‍
പൊറ്റ കെട്ടിയ
നിങ്ങളുടെ കണ്ണുകളില്‍
ഒതുക്കി,ഒരുക്കി നിര്‍ത്തുമ്പോള്‍

മുത്തശ്ശിക്കഥയിലെ
നാട്ടുവരമ്പില്‍ നിന്ന്
ഇടവഴിയിലേക്ക് ചായാന്‍ കൊതിച്ച
ചില്ലകള്‍
ഇന്ന് ഒരു കിളിക്കൂട്‌ ചോദിക്കുന്നുണ്ട്,

ഇലകള്‍
ഒരു
ഋതുവും.

6 comments:

 1. ഇലകള്‍
  ഒരു
  ഋതുവും....

  ReplyDelete
 2. കൊള്ളാം നല്ല വരികള്‍

  ReplyDelete
 3. നന്ദി സുഹൃത്തുക്കളെ

  ReplyDelete
 4. ഈ ബ്ലോഗിലെ ഞാന്‍ വായിച്ച ഏറ്റവും നല്ല കവിത എന്നു പറയും.

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്