താരാട്ട് പോലെ ചിലത്

മുറിവിലോട്ടിപ്പിടിച്ച

തുണി
പറിച്ചെടുക്കാനിറ്റിക്കുന്ന
രണ്ടു തുള്ളി-
ചൂടുവെള്ളത്തിന്‍റെ
നേര്‍ത്തപൊള്ളലായ്

എനിക്കുവേണ്ടി
ക്യാന്‍സര്‍വാര്‍ഡിലെ
മുന്‍കോപിയായ
സിസ്ടറോട് കയര്‍ക്കുന്ന
അപരിചിതന്‍റെ
കരുത്തായ്‌ 

വേദനയുടെ കുത്തൊഴുക്കിലും
എന്നിലേക്ക് ചൂഴുന്ന
പ്രതീക്ഷതുടിക്കുന്ന
രണ്ടു കണ്ണുകളായ്‌

നട്ടുച്ചയില്‍,സരസ്സില്‍
കടലാസുതോണിയെ
കൊഞ്ചിക്കാന്‍
ഓര്‍മകളുടെ
സുഗന്ധവുമേറ്റി വരുന്ന
മാരുതനായ്

വരണ്ടചുണ്ടുകള്‍
സ്മിതാര്‍ദ്രമാകുവാന്‍,
ഉഗ്രവിഷം
കത്തിയാളുന്ന നെഞ്ചില്‍
മഞ്ഞു പൊഴിക്കുവാന്‍
തരും
നക്ഷത്രരാജ്യത്തില്‍ നിന്ന്
എന്തെങ്കിലുമൊക്കെ.

8 comments:

 1. അനില്‍ ജിയെ said...
  തരും
  നക്ഷത്രരാജ്യത്തില്‍ നിന്ന്
  എന്തെങ്കിലുമൊക്കെ..........
  താരാട്ട് പോലെ ചിലത്............
  ഈ വരികളും!
  November 23, 2010 6:37 AM

  ReplyDelete
 2. ഏ ഹരി ശങ്കർ കർത്ത said...
  ദുഖവും പ്രതീക്ഷയും സ്നേഹവും.......ഇടകലർന്ന്....
  November 23, 2010 11:46 AM

  ReplyDelete
 3. moideen angadimugar said...
  വേദനയുടെ കുത്തൊഴുക്കിലും
  എന്നിലേക്ക് ചൂഴുന്ന
  പ്രതീക്ഷതുടിക്കുന്ന
  രണ്ടു കണ്ണുകളായ്‌

  മനസ്സിൽ ചെറുതായി ഒരു നീറ്റൽ.....
  November 29, 2010 9:22 AM

  ReplyDelete
 4. അബ്ദുള്‍ ജിഷാദ് said...
  ഇഷ്ടമായി...
  December 1, 2010 4:07 AM

  ReplyDelete
 5. Aneesa said...
  പ്രതീക്ഷകള്‍ നടക്കട്ടെ
  December 3, 2010 5:31 AM

  ReplyDelete
 6. Thommy said...
  Wishes will happen
  December 3, 2010 7:54 PM

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്